കോട്ടയം: സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വൻ അഴിമതിയുടെ വേദിയായിരുന്നുവെന്ന് രമേശ് ചെന്നിത്തല. വെറും ഉച്ചയോടെ അവസാനിച്ച ഒരു സമ്മേളനത്തിനായി ഏഴ് കോടി രൂപയാണ് ചിലവഴിച്ചതെന്നും ഇത് വൻതോതിലുള്ള വെട്ടിപ്പല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ നടക്കുന്ന ഇടപാടുകളിൽ വൻ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യപ്പെട്ടതായും മണ്ഡല മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പണം ധൂർത്തടിക്കാനുള്ള വേദിയായി മാറിയെന്നും അതൊരു വൻ പരാജയമായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പണം ഇത്തരത്തിൽ ധൂർത്തടിക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും ഈ വിഷയത്തിൽ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അയ്യപ്പസംഗമത്തിൽ പങ്കെടുത്ത ആളുകൾക്ക് നൽകിയ ഭക്ഷണത്തിന്റെ കണക്കിൽ പോലും വലിയ കൃത്യവിലോപവും വെട്ടിപ്പും നടന്നതായി അദ്ദേഹം ആരോപിച്ചു.
ഈ വൻ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Ramesh Chennithala alleges Rs 7 crore scam in Global Ayyappa Sangamam. Demands thorough investigation into alleged financial irregularities and corruption.
Published: 12 Feb 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented