കൊച്ചി: പാലാരിവട്ടത്ത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം.  മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ഓട്ടോയിലിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രണ്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്ലം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നതാണ് അവർക്കെതിരെയുള്ള കേസ്. 

To advertise here,

ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂര്‍ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. അതിനു മുന്നില്‍ ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന ബസ്  നിര്‍ത്തിയിരുന്നു. രണ്ട് ബസുകളും ഏറെ നേരമായി മത്സരയോട്ടത്തിലായിരുന്നു. ആ ബസിനെ മറികടക്കാനാണ് വലതു വശത്ത് കൂടി അമിതവേഗതയില്‍ ബസ് പാഞ്ഞത്. സിറ്റിയില്‍ ഇത്തരത്തില്‍ ഓവര്‍ടേക്കിങ് പാടില്ലെന്ന് നിയമമുണ്ട്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബസുകളുടെ മത്സരയോട്ടം.

കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് യാത്രക്കാരും പറയുന്നു.