ഇസ്ലാമാബാദ്: ചൈന നൽകിയ ജെ-10സിഇ പോർവിമാനങ്ങളുടെ സുപ്രധാന സാങ്കേതിക വിവരങ്ങൾ ഇന്ത്യ ചോർത്തിയേക്കാമെന്ന് ഭയന്ന് പാകിസ്താൻ. ഉസ്‌ബെക്കിസ്ഥാൻ വഴി ഇന്ത്യ യുദ്ധവിമാനത്തിന്റെ രഹസ്യങ്ങൾ ചോർത്തുമെന്നാണ് പാകിസ്താൻ വ്യോമസേന ആശങ്കപ്പെടുന്നത്. പാകിസ്താൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും കരുത്തുറ്റ വിമാനങ്ങളിൽ ഒന്നാണ് ചൈനീസ് നിർമ്മിത ജെ-10സിഇ. 2022 മുതൽ സേനയുടെ ഭാഗമായ ഈ വിമാനങ്ങൾ ഇന്ത്യയുടെ റഫാൽ, സുഖോയ്-30എംകെഐ എന്നിവയെ നേരിടാൻ ലക്ഷ്യമിട്ടാണ് വിന്യസിച്ചിരിക്കുന്നത്.
ചൈനയിൽനിന്ന് 24 ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഉസ്‌ബെക്കിസ്താനും കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരമുള്ള ആദ്യ ബാച്ച് വിമാനങ്ങൾ ഉസ്‌ബെക്കിസ്താന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇന്ത്യയും ഉസ്‌ബെക്കിസ്താനും തമ്മിൽ വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണം മൂലം ഈ വിമാനത്തിന്റെ പ്രവർത്തന രഹസ്യങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാനിടയുണ്ടെന്നാണ് പാകിസ്താൻ ഭയക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തങ്ങളുടെ തന്ത്രപരമായ സൈനിക മുൻതൂക്കം തകരുമെന്നാണ് പാക് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
അത്യാധുനിക എഇഎസ്എ റഡാറുകൾ, ഇലക്ട്രോണിക് കൗണ്ടർ മെഷേഴ്‌സ്, പിഎൽ-15 ലോംഗ് റേഞ്ച് മിസൈലുകൾ എന്നിവ അടങ്ങുന്നതാണ് ജെ-10സിഇ യുദ്ധവിമാനങ്ങൾ. ജെ-10സിഇ വിമാനങ്ങളുടെ സാങ്കേതിക രേഖകൾ, റഡാർ ഫ്രീക്വൻസികൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യ ധാരണയുണ്ടാക്കിയാൽ പാകിസ്താന്റെ പ്രതിരോധനിര ദുർബലമാകുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വിവരങ്ങൾ ലഭ്യമായാൽ പാക് വിമാനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഇന്ത്യ വേഗത്തിൽ വികസിപ്പിച്ചേക്കുമെന്നും അവർ കരുതുന്നു.
പിഎൽ-17 അൾട്രാ ലോംഗ് റേഞ്ച് മിസൈലുകളും അഞ്ചാം തലമുറയിലെ ജെ-35 സ്റ്റെൽത്ത് വിമാനങ്ങളും ചൈനയിൽനിന്ന് വാങ്ങാൻ പാകിസ്താൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ആശങ്ക ഉയർന്നിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാനും ചൈനയുമായി സഹകരിച്ച് വിവരങ്ങൾ സുരക്ഷിതമാക്കാനും പാക് രഹസ്യാന്വേഷണ വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, വിദേശ വിതരണക്കാരെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്നും പ്രതിരോധ പങ്കാളിത്തം വൈവിധ്യവൽക്കരിക്കുന്നതിനേപ്പറ്റിയും പാകിസ്താൻ ആലോചിക്കുന്നു.
Content Highlights: Pakistan is concerned that India might access classified technical data of Chinese-made J-10CE fighter jets through Uzbekistan., Uzbekistan recently signed a deal to acquire 24 J-10CE fighter jets from China, raising security alarms in Islamabad., The J-10CE jets feature advanced AESA radars and PL-15 missiles designed to counter India's Rafale and Su-30MKI., Pakistan's intelligence has recommended tightening security protocols and diversifying defense partnerships.
Published: 18 Aug 2026, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented