60,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുമ്പോഴാണ് ഫ്രെഡി 425 രൂപ ദിവസക്കൂലിക്കായി നിയമിതനാകുന്നത്

തിരുവനന്തപുരം: കോൺഗ്രസ് നേതാവിന് ഇരട്ട ജോലിക്കായി വിചിത്രമായ നിയമനം നടത്തി സഹകരണ സ്ഥാപനമായ കൺസ്യൂമർ ഫെഡ്. തിരുവനന്തപുരം റീജ്യണൽ അസിസ്റ്റന്റ് മാനേജരായ ജെ. ഫ്രെഡിക്ക് വേണ്ടിയാണ് വിചിത്രമായ നിയമന ഉത്തരവ് ഇറക്കിയത്. ഡിസിസി അംഗവും ഐഎൻടിയുസി കൺസ്യൂമർ ഫെഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ് ഇയാൾ.
തിരുവനന്തപുരം സ്റ്റാച്യുവിലെ മദ്യവിൽപ്പനശാലയിൽ വൈകീട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ ദിവസവേതനക്കാരനായാണ് ഫ്രെഡിയെ നിയമിച്ചത്. പ്രതിദിനം 425 രൂപയാണ് വേതനം.
സ്റ്റാച്യുവിലെ വിൽപ്പനശാലയിൽ ജീവനക്കാർ കുറവായതിനാൽ ഉപഭോക്താക്കൾ ബുദ്ധിമുട്ടുന്നുവെന്നും ഒരു ജീവനക്കാരനെ കൂടി വേണമെന്നും ചൂണ്ടിക്കാട്ടി സ്‌റ്റോർ മാനേജർ കൺസ്യൂമർ ഫെഡ് എംഡിക്ക് കത്ത് നൽകിയിരുന്നു. പിന്നാലെ ഏതെങ്കിലും മദ്യശാലയിൽ വൈകീട്ട് അഞ്ചുമണി മുതൽ ദിവസക്കൂലിക്ക് ജോലി വേണമെന്ന് ആവശ്യപ്പെട്ട് ഫ്രെഡിയും എംഡിക്ക് കത്ത് നൽകി. തുടർന്നാണ് ഫ്രെഡിയെ നിയമിച്ചുകൊണ്ടുള്ള വിചിത്രമായ ഉത്തരവ് എംഡി പുറത്തിറക്കിയത്.
60,000 രൂപയ്ക്കുമേൽ ശമ്പളമുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലിരിക്കെയാണ് 425 രൂപ ദിവസക്കൂലിക്ക് മദ്യവിൽപ്പനശാലയിലും ഫ്രെഡി ജോലി ചെയ്യുന്നത്. ഇരട്ട ജോലി കാരണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ മറ്റോ വേറെയൊരാൾക്ക് ലഭിക്കേണ്ട ജോലിയും വരുമാനവുമാണ് ഇല്ലാതായത്. അതേസമയം ഇടതുസർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ നിയമനം നടത്തിയിട്ടുണ്ടെന്നാണ് ഫ്രെഡിയുടെ ന്യായം.
Content Highlights: Consumerfed issued an unusual order appointing Thiruvananthapuram Regional Assistant Manager and Congress leader J. Freddy as a daily-wage worker at the Statue liquor outlet for Rs 425 per day alongside his salaried post.
Published: 21 Nov 2026, 05:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented