തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെനാളായി ആശമാർ സമരത്തിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യന്ത്രി നടത്തിയ മറ്റ് പ്രഖ്യാപനങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരുടെ ഡിഎ, ഡിആർ ഒരു ഗഡു(4%) കൂടി അനുവദിക്കും. ഇത്തവണ നാലുശതമാനമായി നവംബർ മാസത്തിലെ ശമ്പളത്തിനൊപ്പം നൽകും.
11-ാം ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തികവർഷം തന്നെ അനുവദിക്കും.
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും. 65,240 പേർക്ക് പ്രയോജനം ലഭിക്കും. ഇതിന് പ്രതിവർഷം 934 കോടി ചെലവ്. 2024-ലാണ് ഓണറേറിയം വർധിപ്പിച്ചത്.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസം ഓണറേറിയം 1000 രൂപയായി വർധിപ്പിക്കും. പ്രതിവർഷം 5.50 കോടി ചെലവ്. കുടിശ്ശിക മുഴുവൻ നൽകും.
13,327 പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും.
പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും
ഗസ്റ്റ് ലക്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർധിപ്പിക്കും
റബ്ബർ താങ്ങുവില കിലോയ്ക്ക് 180-ൽനിന്ന് 200 രൂപയാക്കി ഉയർത്തും
നെല്ലിന്റെ സംഭരണവില 28.20 രൂപ. ഇത് 30 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു.
ഈ പ്രഖ്യാപനങ്ങളെല്ലാം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Kerala CM announces ₹1000 hike in ASHA worker honorarium, benefiting 26,125 workers. Arrears to be cleared. Other benefits for govt employees & Anganwadi workers announced.
Published: 29 Oct 2025, 05:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented