
തിരുവനന്തപുരം: അരുവിക്കര കുപ്പിവെള്ള പ്ലാന്റ് സര്‍ക്കാര്‍ കൈമാറിയത് ജല അതോറിറ്റിയുടെ എതിര്‍പ്പുകള്‍ അവഗണിച്ച്. ജല അതോറിറ്റി ബോര്‍ഡിലെ സി.പി.എം. പ്രതിനിധിയടക്കം പ്ലാന്റ് കൈമാറ്റത്തിനെ എതിര്‍ത്തിട്ടും പ്ലാന്റ് പൊതുമേഖലാ സ്ഥാപനമായ കെ.ഐ.ഐ.ഡി.സിക്ക് കൈമാറുകയായിരുന്നു. അതേസമയം പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ജല അതോറിറ്റി രണ്ട് കോടി രൂപ നല്‍കണമെന്നാണ് കെ.ഐ.ഐ.ഡി.സി. ആവശ്യപ്പെടുന്നത്.
വരുമാനം കണ്ടെത്താനായിരുന്നു ജല അതോറിറ്റി അരുവിക്കര ജലസംഭരണിക്കടുത്ത് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. ജല അതോറിറ്റിയാണ് രൂപരേഖ തയാറാക്കിയത്. 16 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മിച്ചത്. എന്നാല്‍ പിന്നീട് ജലവിഭവ വകുപ്പ് ഇടപെട്ട് നടത്തിപ്പ് പൊതുമേഖല സ്ഥാപനമായ കെ.ഐ.ഐ.ഡി.സിക്ക് കൈമാറുകയായിരുന്നു.
എന്നാല്‍, സ്വതന്ത്രാധികാരമുള്ള ജല അതോറിറ്റി ബോര്‍ഡ് കൈമാറ്റത്തിന് തയാറായിരുന്നില്ല. ഇത് വ്യക്തമാക്കുന്നതാണ് മെയ് 29-ന് ചേര്‍ന്ന യോഗത്തിന്റെ രേഖകള്‍. ഈ രേഖകളുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കുപ്പിവെള്ള പ്ലാന്റ് കൈമാറ്റം ജലഅതോറിറ്റി താത്പര്യത്തിന് വിരുദ്ധമാണെന്ന് ബോര്‍ഡിലെ സി.പി.എം. നോമിനിയായ ചെറ്റച്ചല്‍ സഹദേവനാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ പ്ലാന്റ് കൈമാറ്റത്തിനുള്ള തീരുമാനം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാന്റ് കൈമാറ്റത്തെ ജല അതോറിറ്റിയിലെ എല്ലാ ട്രേഡ് യൂണിയനുകളും എതിര്‍ത്തിരുന്നതായി വ്യക്തമാണ്. വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സി.പി.എം. പ്രതിനിധിയുടേതടക്കം എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ജലഅതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയായിരുന്നു.
അതേസമയം, കൈമാറ്റ ഉടമ്പടി ഒപ്പിട്ട ശേഷവും പ്ലാന്റില്‍ കുപ്പിവെള്ള ഉത്പാദനം തുടങ്ങണമെങ്കില്‍ ജല അതോറിറ്റി രണ്ട് കോടി നല്‍കണമെന്നാണ് കെ.ഐ.ഐ.ഡി.സിയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും പണം നല്‍കാത്തതിനാല്‍ പ്ലാന്റ് നശിക്കുകയാണ്.
Content Highlights: Aruvikkara drinking water packaged plant handed over to KIIDC with out concern of water authority
Published: 23 Sept 2020, 01:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented