നാടും നഗരവും ഉറങ്ങിക്കിടക്കുമ്പോഴാണ് തമ്മനത്തെ കൂറ്റൻ ജലസംഭരണിയുടെ പാളി തകര്‍ന്ന് തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങി. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. വെള്ളത്തില്‍ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, ഗൃഹോപകരണങ്ങളും മറ്റും നശിച്ചു. കോര്‍പറേഷന്‍ 45–ാം ഡിവിഷനിലെ ജലസംഭരണിക്ക് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. . അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു.

To advertise here,