ഇടുക്കി (ചിന്നക്കനാല്‍): മൂന്നാര്‍ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നതായി സൂചന. അരിക്കൊമ്പനായുള്ള സാറ്റ്ലൈറ്റ് കോളർ ബേസ് ക്യാമ്പിൽ തിരിച്ചെത്തിച്ചു.

To advertise here,

മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ പിന്നീട് കാഴ്ചയിൽ നിന്ന് മറയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആനക്കൂട്ടത്തെ പെരിയകനാലിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിൽ അരിക്കൊമ്പനെ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ച വിവരങ്ങളും പുറത്തുവന്നു. ഇത് അരിക്കൊമ്പനാണെന്നാണ് സംശയം. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് തിരിച്ചു. 

സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.