തിരുനൽവേലി: തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരിക്കൊമ്പൻ. ചൊവ്വാഴ്ച രാത്രിയും ആന തേയിലത്തോട്ടത്തിൽ ഇറങ്ങിയിരുന്നു. പ്രദേശത്ത് ആന നിലയുറപ്പിച്ചതോടെ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
അരിക്കൊമ്പനെ ഓടിക്കുന്നതിനായി വനംവകുപ്പ് രണ്ടുതവണ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പഴങ്ങൾ നൽകി കാട്ടിലേക്ക് കയറ്റാനുള്ള ശ്രമവും തുടരുകയാണ്. നിരവധി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിലവിൽ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. മൃഗഡോക്ടർമാരുടെ സംഘവും വനംവകുപ്പിനൊപ്പമുണ്ട്.
മദപ്പാടിലാണ് ആന എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതിനാലാണ് അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്.
ഭയം കാരണം രാത്രി ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രണ്ട് വീടുകൾക്കാണ് ആന കേടുപാടുണ്ടാക്കിയത്. എന്നാൽ, ഈ വീടുകളിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ലയങ്ങൾ നശിപ്പിക്കാനും നാട്ടുകാരെ അക്രമിക്കാനുമുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആന തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചതോടെ രാത്രി ഏഴു മണിക്ക് ശേഷം പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിർദേശം നൽകി. പ്രദേശത്തെ ജനങ്ങൾ ഒപ്പിട്ട നിവേദനം വനംവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. അരിക്കൊമ്പനെ ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
Content Highlights: arikomban at tamilnadu manchola
Published: 20 Sept 2023, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented