ശ്രീകണ്ഠപുരം (കണ്ണൂര്‍): പരിപ്പായിയില്‍ നിധിശേഖരം കണ്ടെത്തിയ പി.പി. താജുദ്ദീന്റെ റബ്ബര്‍ത്തോട്ടത്തില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസര്‍ കെ.കൃഷ്ണരാജ് എന്നിവരാണ് പരിശോധന നടത്തിയത്.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്, സെക്രട്ടറി കെ.എം.രമേശന്, വില്ലേജ് ഓഫീസര്‍ മനോജന് ചൂളിയാട്, ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലം സന്ദര്‍ശിക്കുകമാത്രമാണ് ചെയ്തതെന്ന് ഇ.ദിനേശന് പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ നിധിശേഖരം ബുധനാഴ്ച പരിശോധിച്ച ശേഷമേ സ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുകയുള്ളൂ. കണ്ടെടുത്തവ തളിപ്പറമ്പ് ആര്.ഡി.ഒ.യുടെ കസ്റ്റഡിയിലാണുള്ളത്. സാധനങ്ങളുടെ ഫോട്ടോ കണ്ടപ്പോള്‍ 200 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.
Content Highlights: archaeological department officials visits parippayi where treasure found
Published: 17 Jul 2024, 07:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented