തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി 20-ന് ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ നെല്ലൂരിലും തുനിയ്ക്കുമിടയിലായി കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ’അക്വാൻ’ എന്നാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. ഇറാനാണ് പേരുനൽകിയത്.
വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്നതിനാൽ കേരളത്തെ സ്വാധീനിക്കില്ല. മഴയ്ക്കും സാധ്യതയില്ല. ഇത്തവണ സംസ്ഥാനത്ത് തുലാവർഷം 22 ശതമാനം കുറവായിരുന്നു. ഒക്ടോബർ ഒന്നുമുതൽ നവംബർ 16 വരെ 413.4 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. പെയ്തത് 321.1 മില്ലീമീറ്ററും. വയനാട് മാത്രമാണ് ദീർഘകാല ശരാശരിയെക്കാൾ കൂടുതൽ പെയ്തത്. 11 ശതമാനം അധികമഴ ലഭിച്ചു. മലപ്പുറത്ത് 38 ശതമാനവും ഇടുക്കിയിലും കാസർകോട്ടും 33 ശതമാനം വീതവും കുറവാണ്.
മഴ കുറഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ചൂടുകൂടി.
Content Highlights: Depression over Bay of Bengal intensifies into severe cyclone 'Aquan'., Cyclone named by Iran, expected to cross Andhra Pradesh coasts near Nellore and Tunia., Will not impact Kerala; no rainfall predicted due to north-westerly movement., Kerala records 22 percent deficit in Thulavarsham rainfall, leading to rising temperatures.
Published: 17 Nov 2026, 07:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented