
വാഗമൺ(ഇടുക്കി): പശുപ്പാറയിൽ 14 നായ്കളെയും രണ്ട് പൂച്ചകളെയും ചത്തനിലയിൽ കണ്ടെത്തി. വളർത്തു മൃഗങ്ങളും ചാവുന്നുണ്ട്. ഏതാനും നായകൾ അവശനിലയിലാണ്. മരണകാരണം വ്യക്തമല്ലാത്തതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അവശനിലയിലായ മൃഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ.
പഞ്ചായത്ത് അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസാധാരണത്വമുണ്ടെന്ന് ഉപ്പുതറ സർക്കാർ മൃഗാശുപത്രിയിലെ ഡോ. ഷിജു ഷാജി പറഞ്ഞു. വിദഗ്ധ സംഘം എത്തി മൃഗങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തി.
Content Highlights: 14 stray dogs, 2 cats, and pets found dead in Vagamon, Kerala. Cause of death unknown
Published: 19 Sept 2025, 08:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented