
ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു പനച്ചൂരാന്റെ അന്ത്യം.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം അര്‍പ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. കോടി പുതപ്പിക്കല്‍ മാത്രമാണ് നടന്നത്.
അനിലിന്റെ ഇളയമകന്‍ ചെറിയകുട്ടി ആയതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ അനിലിന്റെ പിതൃസഹോദരന്റെ മകനാണ് അന്തിമചടങ്ങുകള്‍ ചെയ്തത്.
content highlights: anil panachooran cremation
Published: 04 Jan 2021, 07:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented