കൊച്ചി: അങ്കമാലി അർബൻ സംഘം തട്ടിപ്പ് നടന്നത് കരുവന്നൂർ ശൈലിയിൽ. സംഘത്തിൽനിന്ന് നൽകിയിരിക്കുന്ന 120 കോടിയുടെ വായ്പകളിൽ 97 കോടിയുടേതും വ്യാജ വായ്പകളാണ്. കരുവന്നൂരിൽ സി.പി.എമ്മിനു സമാനമായി അങ്കമാലിയിൽ വർഷങ്ങളായി സംഘത്തിന്റെ ഭരണം െെകയാളിയിരുന്ന കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. എറണാകുളത്തെ പല രാഷ്ട്രീയ-വ്യവസായ പ്രമുഖർക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. പലതിന്റെയും തിരിച്ചടവ് മുടങ്ങി. തട്ടിപ്പ് നടന്ന കാലത്ത് സംസ്ഥാന സഹകരണ വകുപ്പ് പുരസ്കാരം നൽകി ആദരിച്ച സംഘമാണിത്.നിലവിൽ സംഘത്തിന്റെ ഭരണച്ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് വായ്പ-സാമ്പത്തിക കണക്കുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇ.ഡി. നോട്ടീസ് നൽകി.
ഈ വർഷം ആദ്യമാണ് തട്ടിപ്പിന്റെ വിവരം പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അപകടത്തിൽ പരിക്കേറ്റ് 20 വർഷമായി വീട്ടിൽ കഴിയുന്ന അങ്കമാലി സ്വദേശിയായ അനൂപ് വർഗീസിനും കുടുംബത്തിലെ മറ്റ് നാലുപേർക്കും സംഘത്തിൽനിന്ന് വായ്പ തിരിച്ചടയ്ക്കാത്തതിന് നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, ഇവർ വായ്പയെടുത്തിരുന്നില്ല. അഞ്ചുവർഷം മുന്നേയാണ് ഇവരുടെ പേരിൽ വ്യാജ വായ്പ നൽകിയിരിക്കുന്നത്. ഓരോ വർഷവും കൃത്യമായി പുതുക്കിയിരുന്നു. നാല് വായ്പകൾക്ക് മറ്റൊരാളുടെ വസ്തുവാണ് ഈട്. അഞ്ചാമത്തെ വായ്പയ്ക്ക് വേറൊരാളുടെ പേരിലുള്ള കടമുറിയാണ് ഈട്. രേഖകളിൽ മുഴുവൻ കള്ള ഒപ്പുകളും വിരലടയാളങ്ങളുമാണ്. കുടുംബത്തിലെ എല്ലാവരുടെയും പേരിൽ അംഗത്വവും അക്കൗണ്ടുകളും 500 ഓഹരികളും എടുത്തിട്ടുമുണ്ട്. നോട്ടീസ് ലഭിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിയുന്നത്.ക്രമക്കേടിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയിരുന്നു.
2018 മുതൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടത്തൽ. കോതമംഗലം സ്വദേശിക്ക് മാത്രം 33.86 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഇതിൽ തിരിച്ചടവ് ഉണ്ടായിട്ടില്ല. ഭാര്യയുടെയും മറ്റുള്ളവരുടെയും പേരിൽ 2.5 കോടി വായ്പയെടുത്ത് ഒരു ഡയറക്ടർ തന്നെ കുടിശ്ശിക വരുത്തിയിട്ടുണ്ട്.പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും മരിച്ചുപോയവരുടെ പേരിലും വായ്പകൾ നൽകി. വസ്തു ആധാരങ്ങളുടെ പകർപ്പ് മാത്രം സ്വീകരിച്ച് കോടികൾ വായ്പകൾ നൽകി. വായ്പകളുടെ ഈടുവസ്തുവിൽനിന്ന് വായ്പാ തുകയുടെ 25 ശതമാനം മാത്രമേ ഈടാക്കുന്നതിന് സാധിക്കുകയുള്ളൂ .വ്യാജ വായ്പകളിൽ സംഘത്തിന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33.82 കോടിയുടെ വായ്പകളുണ്ട്.
Content Highlights: angamali bank scam
Published: 27 Nov 2024, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented