തിരുവനന്തപുരം: പുതുമുഖങ്ങളായ എംഎൽഎമാർ നിയമസഭയെ ഗൗരവമായി എടുത്തില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ.ഷംസീർ. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമാണ് ഷംസീറിന്റെ വിമർശനം.
വരാൻ പോകുന്ന നിയമസഭാ സാമാജികരോട് ഒഴിഞ്ഞ് പോകുന്ന സ്പീക്കർ എന്ന നിലക്ക് സഭയെ ഗൗരവമായി എടുക്കാൻ തയ്യാറാകണമെന്ന ഉപദേശമാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
'പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല. ബുക്ക് വായിച്ച് സഭാ നടപടികൾ പഠിച്ചിട്ട് കാര്യമില്ല. സഭയിലിരിക്കണം. പല സമാജികരും സഭയിലിരിക്കുന്നില്ല എന്ന വിമർശനം ഞാൻ ഉയർത്തുന്നു. അതിൽ യുഡിഎഫ് എൽഡിഎഫ് എന്നോ ഇല്ല. സീനിയറായിട്ടുള്ള ആളുകൾ പക്ഷേ സഭയിൽ വേണ്ടത്ര ഇരിക്കുന്നുണ്ട്. പുതിയ ആളുകളെ കുറിച്ചാണ് വിമർശനമുള്ളത്' ഷംസീർ പറഞ്ഞു.
Content Highlights: Speaker AN Shamseer critiques new MLAs for lack of presence in the assembly., Emphasis on the necessity of legislative participation over theoretical reading
Published: 27 Apr 2026, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented