
കോട്ടയം: പുതുതായി അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസുകൾ കോട്ടയം വഴി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഈ ട്രെയിനുകൾക്ക് മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും കൊടിക്കുന്നിൽ സുരേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
പുതുതായി അനുവദിച്ച നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി(ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസുകളാണ് കോട്ടയം വഴി സർവീസ് നടത്തുക. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തേ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ ഉന്നയിച്ചിരുന്നതായും ഇതിനാണ് അനുകൂല തീരുമാനമുണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്ക് കൂടുതൽ മെച്ചപ്പെട്ട റെയിൽബന്ധം ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Amrit Bharat Express trains, including Nagarcoil-Mangaluru & Thiruvananthapuram-Hyderabad, will now serve Kottayam, Chengannur & other stations. Improved connectivity for central Kerala.
Published: 20 Jan 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented