ചെട്ടികുളങ്ങര(ആലപ്പുഴ): അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.
Content Highlights: 29-year-old Dhanya Krishna found dead in Pamba River., Missing since April 26 after leaving for work in Thiruvalla., Mavelikara police identified the body after a five-day search., Investigation utilized CCTV footage to track the victim's movements.
Published: 02 May 2026, 02:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented