ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിലെ കാന്റീൻ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീനിന്റെ വരുമാനം ആരോഗ്യവകുപ്പിനോ സർക്കാരിനോ കിട്ടുന്നില്ലെന്നാണ് കണ്ടെത്തൽ. ഇടതു യൂണിയൻ നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്കാണ് വരുമാനം പോകുന്നതെന്നാണ് വിവരം. എൻ.ജി.ഒ. അസോസിയേഷൻ നേതാക്കളുടെ പരാതിയിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണത്തിനു നിർദേശിച്ചു. 2018 മുതൽ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാഫ് കൗൺസിലിനാണ് കാന്റീൻ നടത്തിപ്പു ചുമതലയെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഭരണം മാറിയതോടെ സ്റ്റാഫ് കഴിഞ്ഞദിവസം സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നു. പുതിയ ആളുകൾ ചുമതല ഏറ്റെടുത്തപ്പോഴാണ് കാന്റീൻ നടത്തിപ്പിന്റെ വരവു ചെലവു കണക്ക് ആവശ്യപ്പെട്ടത്. എന്നാൽ, സ്റ്റാഫ് കൗൺസിലുമായി കാന്റീനിനു ബന്ധമില്ലെന്ന് പഴയ താത്കാലിക ചുതമലക്കാരൻ വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഡി.എം.ഒ. ഓഫീസിൽ ജോലിചെയ്തിരുന്ന ഏതാനും ഇടതു യൂണിയൻ നേതാക്കളെ സ്ഥലംമാറ്റിയിരുന്നു. ഈ സമയത്താണ് സ്റ്റാഫ് കൗൺസിലിന് താത്കാലിക ചുമതലക്കാരൻ വന്നത്. അതുകൊണ്ടുതന്നെ കാന്റീന്റെ പ്രവർത്തനം എങ്ങനെയെന്ന് വ്യക്തമല്ല.
കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പിന്റേതാണ്. വെള്ളത്തിനും വൈദ്യുതിക്കുമുള്ള പണവും സർക്കാരാണ് നൽകുന്നതെന്നാണു വിവരം. കാന്റീനിൽ ജോലിചെയ്യുന്ന രണ്ടു ജീവനക്കാർ ആരോഗ്യവകുപ്പിലുള്ളവരാണ്. അതുകൊണ്ടുതന്നെ കാന്റീൻ നടത്തിപ്പിന് പണച്ചലവില്ല.
കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ ഓൺലൈനായി നൽകുന്ന പണം പോകുന്നത് ജോൺ ബ്രിട്ടോ എന്ന ആളുടെ അക്കൗണ്ടിലേക്കാണ്. ഇയാൾ എൻ.ജി.ഒ. യൂണിയൻ നേതാവിന്റെ ബിനാമിയാണെന്നാണ് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കളുടെ ആരോപണം.
Content Highlights: Alappuzha District Medical Office canteen operating with severe financial irregularities., Canteen revenue allegedly diverted to a left union leader's benami bank account since 2018., Government bears electricity, water, and staff expenses while revenue bypasses the exchequer., DMO ordered an investigation based on complaints by NGO Association leaders.
Published: 20 Aug 2026, 08:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented