ചൈനീസ് ഭക്ഷണത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ചൈനയിലെ സർക്കാർ കോളേജ് കാൻ്റീനിലുള്ള ഭക്ഷണത്തെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി പങ്കുവെച്ച വീഡിയോ മാറ്റി ചിന്തിപ്പിക്കുന്നതാണ്. കോമൾ നിഗം എന്ന വിദ്യാർത്ഥിനി 'ചൈനീസ് ഗവൺമെന്റ് യൂണിവേഴ്സിറ്റി കാന്റീൻ' എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. യൂണിവേഴ്‌സിറ്റി കാന്റീനിലെ ഭക്ഷണത്തിൻ്റെ അളവ്, ഗുണമേന്മ, വിലക്കുറവ് എന്നിവയാണ് വീഡിയോയിൽ കാണിക്കുന്നത്.
ചൈനീസ് പാചകരീതിയിൽ പ്രാണികളും മൃഗങ്ങളുമാണുള്ളതെന്ന പൊതുധാരണ താൻ പലപ്പോഴും കേൾക്കാറുണ്ടെന്ന് കോമൾ തുടക്കത്തിൽ തന്നെ വീഡിയോയിൽ പറയുന്നു. "ഇവിടെ പ്രാണികളും ഇഴ ജന്തുക്കളും അസാധാരണമായ മറ്റ് മൃഗങ്ങളും മാത്രമേ ലഭിക്കൂ എന്ന് പലരും കരുതുന്നു, പക്ഷേ അത് സത്യമല്ല'- .യുവതി പറയുന്നു. ഫുഡ് കോർട്ടിന് സമാനമായ ഡൈനിങ് ഏരിയ പിന്നാലെ കാണിക്കുന്നുണ്ട്.
ഭക്ഷണ കൗണ്ടറുകൾക്കുപുറമേ താരതമ്യേന വിലയേറിയ വിഭവങ്ങൾ ലഭിക്കുന്ന ഇൻ-ഹൗസ് റസ്റ്ററന്റും ഉണ്ടെന്ന് അവർ പറയുന്നു. ഓരോ നിലയിലും തികച്ചും വ്യത്യസ്തമായ ഭക്ഷണമാണ് ലഭിക്കുക.
ഒന്നാം നിലയിൽ സാധാരണ ചൈനീസ് ഭക്ഷണമാണ് ലഭ്യമാക്കുന്നത്. രണ്ടാം നിലയിൽ നൂഡിൽസ്, മധുരപലഹാരങ്ങൾ, പാനീയങ്ങൾ, സ്നാക്സുകൾ എന്നിവയാണുള്ളത്. ഹലാൽ വിഭവങ്ങൾക്ക് പ്രത്യേക ഇടമുണ്ടെന്നും യുവതി പറയുന്നു. ഡയറ്റ് അനുസരിച്ച് ഭക്ഷണം കഴിക്കായി ഡയറ്റ് ചാർട്ടുകളും ശരീരഭാരം നോക്കാനുള്ള മെഷീനുകളും ഇവിടെ ലഭ്യമാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം മൂന്നാം നിലയാണെന്നും അവർ പറയുന്നു. തായ്, അമേരിക്കൻ, വെസ്റ്റേൺ വിഭവങ്ങൾ ഈ നിലയിൽ ലഭ്യമാണ്. മത്സ്യം ഉൾപ്പടെയുള്ള കടൽ വിഭവങ്ങളും ഇവിടെയാണുള്ളത്.
ഇന്ത്യൻ വിദ്യാർഥികൾക്ക് സൗജന്യമായി ചായയും സൂപ്പും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
250 രൂപയ്ക്ക് ഫൈവ് സ്റ്റാർ ഭക്ഷണം
ഒരു ദിവസം കഴിച്ച മുഴുവൻ ഭക്ഷണവും അവർ വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നുണ്ട്. താൻ കഴിച്ച ഭക്ഷണത്തിനെല്ലാം കൂടി 250 രൂപ മാത്രമാണ് ആയതെന്നും അവർ പറയുന്നു.
എന്നാൽ വ്യക്തിഗത അനുഭവങ്ങൾക്ക് മാറ്റമുണ്ടെന്നുൾപ്പടെയുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് അഭിപ്രായമായി ലഭിച്ചത്.
Content Highlights: Watch an Indian student`s viral video that challenges common misconceptions about Chinese food.
Published: 02 Dec 2025, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented