മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ സ്റ്റാഫ് കാന്റീന്‍ പൂട്ടി. വിമാനത്താവള കമ്പനിയായ കിയാലിന് നല്‍കേണ്ട വാടക വന്‍തോതില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്നാണ് കാന്റീന്‍ പൂട്ടിയതെന്നാണ് വിവരം. എയര്‍പോര്‍ട്ട് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് കാന്റീന്‍ നടത്തുന്നത്.

To advertise here,

പ്രതിമാസം രണ്ടരലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ കിയാലിന് നല്‍കേണ്ടത്. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വേറെയും നല്‍കണം. ഒരുവര്‍ഷത്തോളമായി വാടക കുടിശ്ശികയാണ്. 50 ലക്ഷത്തിലധികം രൂപയാണ് വാടകയിനത്തില്‍ അടക്കാനുള്ളത്. പലതവണ ആവശ്യപ്പെട്ടിട്ടും തുക അടക്കാതെ വന്നതോടെയാണ് കാന്റീനിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചത്.

വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് വാടക കുറയ്ക്കണമെന്ന് കിയാലിനോട് ആവശ്യപ്പെട്ടിരുന്നതായും അനുകൂല തീരുമാനമുണ്ടായില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.