ന്യൂഡൽഹി: സംസ്ഥാനത്തെ റെയിൽ ഗതാഗതം സുഗമമാക്കുന്നതിനായി ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേയുടെ അനുമതി. മാരാരിക്കുളം മുതൽ ആലപ്പുഴവരെയുള്ള 10.65 കിലോമീറ്റർ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 220.51 കോടി രൂപയുടേതാണ് പദ്ധതി.

To advertise here,

എറണാകുളം-തുറവൂർ-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം ഇടനാഴിയിലെ അവശേഷിക്കുന്ന ഏക സിംഗിൾ ലൈന്റെ ഭാഗമാണ് മാരാരിക്കുളം-ആലപ്പുഴ റൂട്ട്. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിനം ഇരു ദിശകളിലേക്കും ഒമ്പത് അധിക ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വർധനവിലൂടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക നികുതിവരുമാനം നേടാനും ഈ ഇരട്ടിപ്പിക്കൽ പ്രവൃത്തിയിലൂടെ പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു.