ആലപ്പുഴ: ജില്ലയിലെ നൂറനാട് കരിമുളക്കലിൽ ക്രിസ്മസ് കാരളിനിടെ കാരൾ സംഘങ്ങൾ ഏറ്റുമുട്ടി. ഇന്നലെ രാത്രി 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഘർഷമുണ്ടായത്. പ്രദേശത്തെ 'യുവ', 'ലിബർട്ടി' എന്നീ രണ്ട് ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കാരൾ സംഘങ്ങളാണ് ഏറ്റുമുട്ടിയത്.
വർഷങ്ങളായി നൂറനാട് പ്രവർത്തിച്ചിരുന്ന യുവ ക്ലബ്ബിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കം. ക്ലബ്ബിലുണ്ടായ ഭിന്നതയെത്തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പിരിഞ്ഞുപോയി ലിബർട്ടി എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബ്ബുകൾ തമ്മിൽ നിലനിന്നിരുന്ന വൈരാഗ്യമാണ് വീടുകളിൽ കാരൾ കയറുന്നതിനിടെ അക്രമത്തിൽ കലാശിച്ചത്.
അക്രമത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Violent Christmas carol clash erupts in Alappuzha, Kerala. Street fight between groups results in injuries. Police investigating. Read more for details.
Published: 25 Dec 2025, 10:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented