കണ്ണൂർ: സംസ്ഥാനത്ത് രണ്ട് തരം നിയമമുണ്ടോ, അർജുൻ ആയങ്കിക്ക് ഒരു നിയമവും രാഹുൽ മാങ്കൂട്ടത്തിലിന് മറ്റൊരു നിയമവും-ചോദ്യം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെതാണ്. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസ് സന്ദർശിച്ചത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ആകാശ്.
കോൺഗ്രസ് നേതാവ് കെ.എം.ഹാരിസ് ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ ഉയർത്തിയാണ് ആകാശിന്റെ ചോദ്യം. രാഹുൽ മാങ്കൂട്ടത്തിലിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിൽ കണ്ടുമുട്ടിയെന്നാണ് ചിത്രത്തോടൊപ്പം കെ.എം.ഹാരിസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'മൂന്ന് പീഡന കേസ്സുകളിൽ പ്രതി ചേർക്കപ്പെട്ട,അതിന്റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട,കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എന്താണ് കാര്യം?' ഹാരിസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആകാശ് തില്ലങ്കേരി ചോദിച്ചു.
'സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐ.പി.എസ്സിനെ കേസ്സന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്.അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം' എന്നും ആകാശ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
നിമയം എല്ലാവർക്കും തുല്യമായിരിക്കണം.ആയങ്കിക്ക് ഒരു നിയമവും,രാഹുലിന് മറ്റൊരു നിയമവും എന്നത് പാടില്ല. അതായത്, രണ്ടും കൂടി ഒരുമിച്ച് വേണ്ടാ... എന്നും ആകാശ് കൂട്ടിച്ചേർത്തു.
Content Highlights: Akash Thillankery questions the dual standards in Kerala police action involving Arjun Ayanki and Rahul Mamkootathil., Highlighted Facebook post by Congress leader KM Haris regarding Rahul Mamkootathil visiting the Home Minister's office., Accused Rahul Mamkootathil of attempting to influence the investigation handled by IPS officer Poonguzhali.
Published: 09 Aug 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented