കോഴിക്കോട്: ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ. പിണറായി വിജയൻ സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർമാർ പോളിങ് ബൂത്തിൽ ഇതിനോടകം തന്നെ എൽഡിഎഫിന്റെ വിജയത്തിനായുള്ള 'പച്ചക്കൊടി' കാണിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 100-ലധികം സീറ്റുകൾ നേടുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ ശശീന്ദ്രൻ പരിഹസിച്ചു. ഇത് കോൺഗ്രസുകാർ തമ്മിലുള്ള കളിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പ്രത്യേകിച്ച് കൊടുവള്ളിയിലും വടകരയിലും ഇത്തവണ എൽ.ഡി.എഫിന് മികച്ച ജയസാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
Content Highlights: Minister AK Saseendran predicts a third consecutive term for the Pinarayi Vijayan government in 2026., LDF is projected to win over 100 seats in the upcoming legislative assembly elections., Saseendran mocks Opposition Leader VD Satheesan's claim of going to 'vanavasam' if UDF loses., The Forest Department is ready to assist Satheesan with his 'vanavasam' plans., Expectations of increased seat share in Kozhikode district for the LDF.
Published: 10 Apr 2026, 05:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented