തിരുവനന്തപുരം: വ്യാജരേഖ ചമയ്ക്കല്‍ എന്നത് കേരളത്തില്‍ കള്ളനോട്ടടി പോലെ വ്യാപകമാണെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ. ബാലന്. ഇത് നിഖില്‍ തോമസിലും വിദ്യയിലുമൊന്നും നില്‍ക്കില്ല. ഇപ്പോഴെങ്കിലും ഇത് പുറത്തുവന്നത് അനുഗ്രഹമായെന്നും അദ്ദേഹം വ്യക്തമാക്കി. പഠന കാലത്ത് കെ.എസ്.യു.വിനെ തകര്‍ത്ത് തന്നെ കോളേജ് ചെയര്മാന് ആക്കാന്‍വേണ്ടി പരോക്ഷമായി സഹായിച്ച വ്യക്തിയാണ് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റെന്നും ബാലന് പറഞ്ഞു.
വ്യാജരേഖാ വിവാദത്തില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. കെ.എസ്.യു.വിന്റെ സംസ്ഥാന കണ്‍വീനറും വ്യാജരേഖാ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. അദ്ദേഹം മുതല്‍ വിദ്യ തുടങ്ങി നിഖില്‍ വരെയുള്ള നിരകളില്മാത്രം ഈ പ്രശ്നം ഒതുങ്ങിനില്‍ക്കില്ല. ഇതൊരു കള്ളനോട്ടടി പോലെയാണ്. കുറെ വ്യാജന്മാര് ഇതിന്റെ പിന്നിലുണ്ട്. ഇപ്പോഴെങ്കിലും ഇത് പുറത്തുകൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പുതിയ കേസുകള്‍ നിമിത്തമായി. അതിനാല്‍ത്തന്നെ ഈ കേസുകള്‍ പുറത്തുവന്നതിനെ ഒരു അനുഗ്രഹമായാണ് കാണുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഒരു പ്രതിക്കും സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പഠന കാലത്ത് കെ.എസ്.യു.വിനെ തകര്‍ത്ത് തന്നെ കോളേജ് ചെയര്മാന് ആക്കാന്‍വേണ്ടി പരോക്ഷമായി സഹായിച്ച വ്യക്തിയാണ് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. അതിന്റെ നന്ദിയോടെത്തന്നെ പറയുന്നു. ആണി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരനാണ് സുധാകരന്. അദ്ദേഹത്തിന് ഈ ജന്മത്തില് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാവില്ലെന്നും ബാലന് പറഞ്ഞു. മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നിവരെ വേട്ടയാടുന്നതിനെതിരെയും ബാലന് രംഗത്തെത്തി. ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് എം.വി. ഗോവിന്ദന് സുധാകരനെതിരെ അഭിപ്രായം പറഞ്ഞത്. ഗോവിന്ദന് മാസ്റ്റര്‍ക്ക് അതു പറയാന്‍ പാടില്ലെന്ന് എങ്ങനെ പറയാനാവുമെന്നും ബാലന് ചോദിച്ചു.
Content Highlights: ak balan on document forgery, k vidhya, k sudhakaran
Published: 22 Jun 2023, 10:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented