കൊച്ചി: സ്‌കൂൾ പ്രിൻസിപ്പലിന്റെ അലമാരയിൽ നിന്ന് ചെക്ക് ലീഫുകൾ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി ബാങ്കിൽനിന്ന് നാല് ലക്ഷത്തിലധികം രൂപ പിൻവലിച്ചതായി പരാതി. എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പ്രശാന്ത് കുമാറാണ് എളമക്കര പോലീസിൽ പരാതി നൽകിയത്. പ്രിൻസിപ്പലിന്റെ ഒപ്പ് വ്യാജമായിട്ട് 4,0,5000 രൂപ താത്കാലിക ജീവനക്കാരി തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന പണമാണിത്. താത്കാലിക ജീവനക്കാരി ഷെറീനയുടെ പേരിൽ എളമക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: A temporary school employee allegedly forged a principal`s signature to withdraw over Rs 4 lakh from the school`s bank account. Case registered.
Published: 18 Jan 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented