തിരുവനന്തപുരം: മസ്ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വിമാനം രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകി.
തുടര്‍ന്ന് 10.30 ന് വിമാനം പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനില്‍ പുക കണ്ടത്. പരിഭ്രാന്തരായി ബഹളം വെച്ചതോടെ വിമാനജീവനക്കാര്‍ പൈലറ്റിനെ വിവരം ധരിപ്പിച്ചു. വിമാനതാവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോളില് വിവരം നല്കി. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ എത്തി. പിന്നാലെ സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍, എയര്‍ഇന്ത്യാ എക്സ്പ്രസിന്റെയും വിമാനത്താവളത്തിന്റെയും ജീവനക്കാര്‍ എന്നിവര്‍ചേര്‍ന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമര്‍ജന്‍സി വാതിലിലുടെ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കി. തുടര്‍ന്ന് വിമാനക്കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. 142 യാത്രക്കാരെയും വിമാനതാവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: air india express passengers evaluated at thiruvananthapuram airport
Published: 04 Oct 2024, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented