കൊണ്ടോട്ടി: പതിവ് സമയക്രമത്തിൽനിന്ന് മാറി നാലരമണിക്കൂർ മുൻപ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം യാത്രയായി. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനക്കമ്പനിയുടെ കൗണ്ടറിനു മുൻപിൽ ബഹളംവെച്ചു.
രാത്രി 8.30-നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 9935 ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. കുറച്ചു യുവാക്കൾ സമയം മാറ്റിയതറിയാതെ രാത്രി വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം പുറപ്പെട്ടതായറിഞ്ഞത്. യാത്ര മുടങ്ങിയ യുവാക്കൾ ബഹളംവെക്കുകയായിരുന്നു.
അതേസമയം യാത്രക്കാരെ ഇ- മെയിൽ മുഖേന സമയമാറ്റം അറിയിച്ചിരുന്നതായി വിമാനക്കമ്പനി അധികൃതർ പറഞ്ഞു. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് മുഖേന നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇ- മെയിലിലൂടെ സന്ദേശം ലഭിച്ചത്. യാത്ര മുടങ്ങിയവർ മറ്റു ആപ്പുകൾ മുഖേന ബുക്ക് ചെയ്തവരാണ്. അതുകൊണ്ട് ഇവർക്ക് സന്ദേശം ലഭിച്ചില്ല. ഇവരുടെ ടിക്കറ്റ് തുക വിമാനക്കമ്പനി തിരികെ നൽകും.
കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ താളപ്പിഴ തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ട് 3.50-നുള്ള റാസൽഖൈമ വിമാനം മുടങ്ങി. യാത്രക്കാരെ നേരത്തേ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ കണ്ടെത്തിയ ദുബായ് വിമാനം പ്രശ്നങ്ങൾ പരിഹരിക്കാതെ കരിപ്പൂരിൽ തുടരുകയാണ്.
Content Highlights: Air India Express Flight Departs 4.5 Hours Early From Karipur, Stranding Passengers
Published: 03 Sept 2025, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented