കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി അഭിഭാഷകന്‍ അഡ്വ. സി. ഷുക്കൂര്‍. ഹര്‍ജി ഫയല്‍ ചെയ്തതുമുതല്‍ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നുവെന്നത് തന്നെ പോസിറ്റീവായ കാര്യമായി താന്‍ കാണുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ക്രൗഡ് ഫണ്ട് പിരിക്കുന്നതില്‍ നിരീക്ഷണം വേണെന്ന തന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയിട്ടുണ്ട്. ഹര്‍ജി സമര്‍പ്പിച്ച നിലയില്‍ വീണ്ടും പണം നല്‍കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതു നല്‍കുന്നതില്‍ സന്തോഷമേയുളൂ. പോരാട്ടം തുടരും. പിന്തുണ വേണം. കോടതിയോട് ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ.എ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫണ്ട് ദുരുപയോഗം ചെയ്തതിന് കൃത്യമായ ഉദാഹരണങ്ങളൊന്നും ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ ജില്ലാ ഭരണകൂടത്തെയോ നിയമപാലകരെയോ സമീപിച്ച് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമര്‍ശനമുണ്ടായി. ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ ചെലവ് ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്.) നല്‍കണമെന്നും നിര്‍ദേശിച്ചു.
അഡ്വ. സി. ഷുക്കൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ബഹു ഹൈക്കോടതി ഇന്നലെ സമർപ്പിച്ച പൊതു താൽപര്യ ഹർജി തീർപ്പാക്കിയിട്ടുണ്ട്.
അഥവാ തള്ളിയിട്ടുണ്ട്.
രണ്ട് കാരണങ്ങൾ നീരീക്ഷിച്ചു എന്നാണ് എന്റെ അഭിഭാഷകനിൽ നിന്നും മനസ്സിലാക്കിയത്.
ഒന്നു .
മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു.
രണ്ടു :
ഫണ്ടു ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല.
ഇന്നലെ ഫയൽ ചെയ്തതു മുതൽ സജ്ജീവമായ ചർച്ച ഈ വിഷയത്തിൽ നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി ഞാൻ കാണുന്നു.
ഇത്തരം ഫണ്ടുകൾ(Crowd ഫണ്ട് പിരിക്കുന്നതിൽ ) മോണിറ്ററിംഗ് വേണമെന്ന എന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കും.
ദുരിതാശ്വാസ നിധിയിൽ ഞാൻ പണം നൽകിയിട്ടുണ്ട്. ഈ ഹർജി സമർപ്പിച്ച നിലയിൽ വീണ്ടും പണം നൽകുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
അതു നൽകുന്നതിൽ എനിക്കു സന്തോഷമേ ഉളൂ.
പോരാട്ടം തുടരും
പിന്തുണ വേണം.
ബഹു കോടതിയോട് ആദരവ്.
Content Highlights: adv c shukkur kerala high court cmdrf plea
Published: 09 Aug 2024, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented