പീരുമേട് (ഇടുക്കി): വനത്തിനുള്ളിൽ ആദിവാസിസ്ത്രീ സീത ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒരുമാസം പിന്നിട്ടു. ഇപ്പോഴും ദുരൂഹത തുടരുന്നു. തോട്ടാപ്പുര സ്വദേശി സീത (42) ജൂൺ 13-നാണ് മരിച്ചത്.

To advertise here,

ശബരിമല വനമേഖലയുടെ ഭാഗമായ മീൻമുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സീത കൊല്ലപ്പെട്ടതായാണ് ഒപ്പമുണ്ടായിരുന്ന സീതയുടെ ഭർത്താവ് ബിനുവും മക്കളും പോലീസിന് മൊഴി നൽകിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക കണ്ടെത്തലുകൾ സീതയുടെ ശരീരത്തിലെ പരിക്കുകൾക്ക് കാട്ടാന ആക്രമണമൂലം ഉണ്ടാകുന്ന മുറിവുകളുടെ സ്വഭാവമല്ലെന്നായിരുന്നു .എന്നാൽ, മീൻമുട്ടിയിൽ പോലീസ് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ സീതയെ കാട്ടാനയാക്രമിച്ചു എന്ന് കണ്ടെത്തിയിരുന്നു.

പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം വരുംദിവസങ്ങളിൽ പൂർത്തിയാക്കാനാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.