തിരുവനന്തപുരം: കെ.എം. ഷാജഹാൻ തനിക്കെതിരേ അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് എഡിജിപി എസ്. ശ്രീജിത്ത്. കോടതി തള്ളിയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണ്. പ്രചരണത്തിനുപിന്നിൽ പോലീസിന്റെ ശത്രുക്കളാണെന്ന് സംശയമുണ്ടെന്നും എഡിജിപി പറഞ്ഞു.

To advertise here,

എഡിജിപി എസ്. ശ്രീജിത്തിനെതിരേ കെ.എം. ഷാജഹാൻ അഴിമതിയാരോപണം അടക്കം ഉന്നയിച്ചു കൊണ്ട് യൂട്യൂബ് ചാനലിൽ വീഡിയോകൾ ചെയ്തിരുന്നു. 2021ൽ തനിക്കെതിരേ അഴിമതിയാരോപിച്ച് ചെയ്ത വീഡിയോയ്ക്കെതിരേ എസ്. ശ്രീജിത്ത് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. മാനനഷ്ടമായി കെ.എം. ഷാജഹാൻ പലിശ സഹിതം അഞ്ചു ലക്ഷം രൂപ നൽകണമെന്നായിരുന്നു തിരുവനന്തപുരം മുൻസിഫ് കോടതിയുടെ വിധി. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോലീസിനെതിരേയുള്ള ശത്രുക്കൾ കെ.എം. ഷാജഹാനെക്കൊണ്ട് ചെയ്യിക്കുന്നതോ അല്ലെങ്കിൽ വീഡിയോയ്ക്ക് റീച്ച് കൂട്ടാൻ വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതാകാം എന്നും എസ്. ശ്രീജിത്ത് പറയുന്നു. തന്നെ ലക്ഷ്യമിട്ട് വീഡിയോകൾ നിരന്തരം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കെ.എം. ഷാജഹാൻ പറയുന്നു.