ഒറ്റപ്പാലം: ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് അക്കൗണ്ടന്റ് പണം തട്ടി.ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റ് മോഹനകൃഷ്ണനാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.ബാങ്ക് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം കണ്ടെത്തി.വിവിധ കാലയളവിലായി മോഹനകൃഷണനും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. ബാങ്ക് മാനേജറുടെ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഹനകൃഷ്ണന്റെ സഹോദരി ലക്ഷ്മി ദേവി (കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം), ലക്ഷിദേവിയുടെ ഭര്‍ത്താവ് കെ.വി വാസുദേവന്‍ (തേങ്കുറിശ്ശി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം), ഇരുവരുടെയും മകനായ വിവേക് എന്നിവര്‍ തട്ടിപ്പില്‍ ഭാഗമായി. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മോഹനകൃഷ്ണനെ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. പോലീസ് നടപടികള്‍ പുരോഗമിക്കുന്നു. നിലവിൽ ബാങ്കിന്റെ ഭരണസമിതി സി.പി.എമ്മിന്റേതാണ്.
Content Highlights: Accountant defrauds CPM-run Cooperative Urban Bank of Rs. 45 lakh by pledging fake gold
Published: 07 Mar 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented