തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (ഐസിഎം) 2025-26-ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (എച്ച്ഡിസിഎം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ്. കേരള പിഎസ്‌സി, കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് അംഗീകാരമുള്ള കോഴ്സിന്റെ പാഠ്യപദ്ധതിയിൽ എൻവയൺമെൻറ് ഫോർ കോ-ഓപ്പറേറ്റീവ് ഇൻ ഇന്ത്യ, കോ-ഓപ്പറേറ്റീവ് ലെജിസ്ളേഷൻ, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് ആൻഡ് ബാങ്കിങ്, നോൺ ​െക്രഡിറ്റ് കോ-ഓപ്പറേറ്റീവ്സ്, അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്, ഇൻഫർമേഷൻ ടെക്നോളജി ഫോർ മാനേജ്മെൻറ്, കോസ്റ്റ് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെൻറ്, മാർക്കറ്റിങ് മാനേജ്മെൻറ്, അലൈഡ് ലോസ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, പ്രോജക്ട് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് ഡിവലപ്മെൻറ് പ്ലാൻ ഫോർ കോ-ഓപ്പറേറ്റീവ്‌സ് തുടങ്ങിയവ ഉൾപ്പെടും. കൂടാതെ ഡേറ്റ കളക്‌ഷൻ, പ്രോജക്ട് റിപ്പോർട്ട് എന്നിവയും ഉണ്ടാകും.

ഏതെങ്കിലും ബിരുദമാണ് അപേക്ഷിക്കാൻവേണ്ട യോഗ്യത. ഉയർന്ന പ്രായപരിധി 45 വയസ്സ്.

സഹകരണസംഘം/വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല. എസ്‌സി/എസ്‌ടി, സഹകരണ വകുപ്പ്/സഹകരണ സംസ്ഥാനതല ജീവനക്കാർ എന്നിവർക്ക് സീറ്റ് സംവരണമുണ്ട്. പ്രവേശനവിജ്ഞാപനം, അപേക്ഷാഫോം എന്നിവ icmtvm.org ൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ ജൂലായ് 10 വരെ സ്വീകരിക്കും. കോഴ്സ് ഫീ 25,000 രൂപയാണ്. ജിഎസ്ടി പുറമേ. വിലാസം: ഐസിഎം, പൂജപ്പുര, മുടവൻമുഗൾ റോഡ്, തിരുവനന്തപുരം-695012.