റാന്നി: പത്തനംതിട്ട റാന്നിയില്‍ സംസ്കാര ചടങ്ങിനിടെ അപകടം. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനായി ഉച്ചയോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി കര്‍പ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ആളുടെ മേലേക്ക് തീ പടരുകയായിരുന്നു.
നനഞ്ഞ വസ്ത്രമാണ് ഇയാള്‍ ധരിച്ചത് എന്നുള്ളത് കൊണ്ട് കാര്യമായ പൊള്ളലേറ്റില്ല. ഗുരുതരമല്ലാത്ത നിലയില്‍ പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാതക ശ്മശാനത്തില്‍ ഇത്തരത്തിലുള്ള കര്‍പ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍പ്പൂരം കത്തിക്കുന്ന കാര്യം അറിഞ്ഞിട്ടും വാതകം തുറന്നുവിട്ടത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. ഒരാള്‍ക്ക് മാത്രമാണ് പൊള്ളലേറ്റിട്ടുള്ളത്.
Content Highlights: accident occurred during funeral rites at a gas crematorium in Ranni
Published: 25 Aug 2025, 05:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented