
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട. ആലുവയിലെ അശോകപുരം, ചൂണ്ടി എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 5000 ലിറ്റർ സ്പിരിറ്റ് പിടികൂടിയതായാണ് വിവരം. സംഭവത്തിൽ ഏതാനും പേർ പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ വിശദാംശങ്ങൾ വ്യക്തമാക്കാനാകൂവെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക്ക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും സ്പിരിറ്റ് പിടിച്ചതിനെ തുടന്ന് ലഭിച്ച വിവരങ്ങളാണ് വൻ സ്പിരിറ്റ് വേട്ടയിലേക്ക് നയിച്ചത്. സാനിറ്റയ്സർ എന്ന പേരിൽ ഗോവയിൽ നിന്നും രണ്ടു ലോഡ് സ്പിരിറ്റ് എത്തിച്ചെന്നാണ് വിവരം. ബുധനാഴ്ച ചോറ്റാനിക്കരയിൽ നിന്നും 2500 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇവിടെനിന്ന് മനോജ് എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മെഡിക്കൽ സ്റ്റോർ ലൈസൻസ് ഉപയോഗിച്ചാണ് സംസ്ഥാനത്തേക്ക് വൻതോതിൽ സ്പിരിറ്റ് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, ലോക്ക്ഡൗണിൽ ഇത്രയും സ്പിരിറ്റ് അതിർത്തി കടത്തിയത് എങ്ങനെയാണെന്നതിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Published: 30 Apr 2020, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented