മലപ്പുറം: താനൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. ഗോവയില്‍നിന്ന് കര്‍ണാടക വഴി തൃശ്ശൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 10,000 ലിറ്റര്‍ സ്പിരിറ്റാണ് താനൂര്‍ പുത്തന്‍ത്തെരുവില്‍വെച്ച് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ വലപ്പാട് സ്വദേശികളായ സജീവ്(42), മനോജ്(46) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മുന്നൂറോളം കന്നാസുകളിലായാണ് ലോറിയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലാക്കി മൈദ ചാക്കുകളും നിരത്തിയിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരില്‍വെച്ച് മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റും തിരൂര്‍ എക്സൈസും ചേര്‍ന്ന് ലോറി തടഞ്ഞത്. തുടര്‍ന്ന് ലോറിയില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Content Highlights: Excise officials seized 10,000 liters of spirit being smuggled from Goa to Thrissur via Karnataka.
Published: 05 Mar 2025, 09:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented