കോയമ്പത്തൂര്‍: കര്‍ണാടകയിലെ ഹൂബ്ലിയില്‍നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റര്‍ സ്പിരിറ്റ് ഹൊസൂരില്‍നിന്ന് പിടികൂടി. സംഭവത്തില്‍ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്.
ഹൊസൂര്‍-സേലം റോഡില്‍ ദര്‍ഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇന്‍സ്പെക്ടര്‍ പി. കാമരാജിന്റെ നേതൃത്വത്തിലുള്ള ഹൊസൂര്‍ പ്രൊഹിബിഷന്‍ എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് സ്പിരിറ്റ് കയറ്റിവന്ന ലോറി പിടിക്കുന്നത്. തുടര്‍ന്ന്, പരിശോധന നടത്തിയപ്പോള്‍ 35 ലിറ്ററിന്റെ 215 കന്നാസ് സ്പിരിറ്റ് കണ്ടെത്തി.
സ്പിരിറ്റ് പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. എസ്.ഐ. ഉദയചന്ദ്രന്‍, മതിവാണന്‍, സമ്പത്ത് കുമാര്‍, ദാമോദരന്‍ പ്രഭാകര്‍, സുന്ദര്‍സിങ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: two men arrested for smuggling spirit from karnataka to kerala
Published: 27 Mar 2025, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented