ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും 45 ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യഥാര്‍ത്ഥ ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
യുഎസില്‍ നിന്നുള്ളവ ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന ചില മാധ്യമ വാര്‍ത്തകളുമായി പൊരുത്തപ്പെടുന്നതാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചൈന ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചൈന വ്യക്തമാക്കിയത്.
ഒരു പിഎല്‍എ കമാന്‍ഡിംഗ് ഓഫീറുടെ മരണം ഉള്‍പ്പെടെ ചൈനീസ് സേനയ്ക്ക് കൂടുതല്‍ ആളപായമുണ്ടായതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും അപകടങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായിരുന്നില്ല.
Content Highlights: 45 Chinese soldiers died in Galwan, reports Russian news agency TASS
Published: 11 Feb 2021, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented