തിരൂര്‍: മുല്ലപ്പൂവിന് തീവില. ഒറ്റദിവസംകൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപ. ക്രിസ്മസും വിവാഹങ്ങള്‍ കൂടിയതും പൂവിന് ഡിമാന്‍ഡ് കൂട്ടി. അതോടൊപ്പം മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാന്‍ കാരണമായി.
2021 ജനുവരി ആദ്യവാരം കിലോയ്ക്ക് 5000 രൂപവരെ എത്തിയിരുന്നു. എന്നാല്‍ സീസണായ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 300 രൂപ വരെ താഴ്ന്നിട്ടുമുണ്ട്.
മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിരൂര്‍ മാര്‍ക്കറ്റില്‍ കുടമുല്ലയ്ക്ക് കിലോയ്ക്ക് 1300 രൂപയും വെള്ളിയാഴ്ച 1600 രൂപയുമായിരുന്നു. ശനിയാഴ്ച കുത്തനെ കൂടി 2600 രൂപയായി. അരിമുല്ലയ്ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 800 രൂപയും വെള്ളിയാഴ്ച 1000 രൂപയും ശനിയാഴ്ച 2000 രൂപയുമായി ഉയര്‍ന്നു.
'മുല്ലപ്പൂവിന് വില കൂടുമ്പോള്‍ ആളുകള്‍ കുറച്ചുമാത്രമേ വാങ്ങുകയുള്ളൂ. കൂടാതെ കൂടിയ വില തരാന്‍ വാങ്ങുന്നവര്‍ തയ്യാറാകുകയുമില്ല. അത് ലാഭം കുറയ്ക്കും'-തിരൂര്‍ നഗരത്തില്‍ മൂന്നുപതിറ്റാണ്ടിലേറെയായി മുല്ലപ്പൂ വില്‍ക്കുന്ന ചെന്നൈ സ്വദേശിനി സരോജം പറഞ്ഞു.
15 വില്‍പ്പനക്കാര്‍ ഉണ്ടായിരുന്നിടത്ത് വില കൂടിയതുകാരണം വേണ്ടത്ര കച്ചവടമില്ലാത്തതിനാല്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പേരായി ചുരുങ്ങി? -സരോജം പറയുന്നു.
Content Highlights: 2600 per kg of jasmine
Published: 25 Dec 2022, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented