കോയമ്പത്തൂര്‍: തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.
സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോള്‍ വില ഉയരാന്‍ തുടങ്ങും.
കോവിഡിനുമുമ്പത്തെ വര്‍ഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയ സമയവുമുണ്ടായിരുന്നു. വില കുറയുന്നസമയത്ത് 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാംവരെ മുല്ലപ്പൂ പോവുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കൂടുതലും സത്യമംഗലം ഭാഗത്തുനിന്നാണ് വരുന്നത്.
Content Highlights: sharp rise in jasmine flower price
Published: 15 May 2022, 07:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented