കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സർക്കാർനടത്തിയ വയനാട് സാലറി ചലഞ്ചിൽ പിരിഞ്ഞുകിട്ടിയത് 231 കോടി രൂപ. സർക്കാർ 500 കോടി രൂപയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

To advertise here,

ദുരന്തവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിനായി തുറന്ന ട്രഷറി അക്കൗണ്ടിലെ മാർച്ച്‌ പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടിനൽകിയത്.

ഓരോ വകുപ്പിൽനിന്ന് 2024, 2025 വർഷങ്ങളിലായി ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ വിശദീകരിച്ചിട്ടുണ്ട്. സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നവരുടെ കണക്കും അല്ലാത്തവരുടെ വിഹിതവും വ്യക്തമാക്കിയിട്ടുണ്ട്.