ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എം.ഡി. അർണബ് ഗോസ്വാമിയേയും അദ്ദേഹത്തിന്റെ ചാനലിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണെന്നും തഴംതാഴ്ന്ന മാധ്യമപ്രവർത്തനമാണിതെന്നും സർദേശായി വിമർശിച്ചു. ഇന്ത്യ ടുഡേയുടെ പ്രൈംടൈം ചർച്ചയിലായിരുന്നും സർദേശായിയുടെ വിമർശനം.

To advertise here,

"അർണബ് ഗോസ്വാമി നിങ്ങൾ ഒരു ബനാന റിപ്പബ്ലിക് ചാനലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ എന്താണോ ലക്ഷ്യമിടുന്നത് അതിനുള്ള മാധ്യമ വിചാരണ നടത്താനുള്ള ഒരു ചാനലാണ് നിങ്ങളുടേത്. നിങ്ങളുടെ അത്രയും തരംതാഴ്ന്ന നിലയിലേക്ക് മാധ്യമപ്രവർത്തനത്തെ കൊണ്ടുവരരുത്. മാധ്യമപ്രവർത്തനം എന്നാൽ ഇതല്ല. എനിക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഒരേയൊരു ഉപദേശം ഇതാണ്‌." സർദേശായി തത്സമയ ചാനൽ ചർച്ചയിൽ വ്യക്തമാക്കി.

"നിങ്ങൾക്ക് എന്നെ പേര് പറഞ്ഞ് അപമാനിക്കാം. ഇന്ന് ഞാനും അതേ മാർഗം തന്നെ സ്വീകരിക്കുന്നു. കാരണം കഴിഞ്ഞ രണ്ട് മാസത്തോളം റേറ്റിങ്ങിനായി നിങ്ങൾ ചാനലിൽ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ട് ഞാൻ മിണ്ടാതിരുന്നു. ചാനലുകളിൽ ടെലിവിഷന്‍ റേറ്റിങ് പോയിന്റു‌ (ടി.ആർ.പി.) കളെക്കാൾ വലിയ ചില കാര്യങ്ങളുണ്ട്. അത് ടെലിവിഷൻ മര്യാദയാണെന്നും അർണബിനെ സർദേശായി ഓർമ്മപ്പെടുത്തി.

ബോളിവുഡ് താരം സൽമാൻഖാനെ ലക്ഷ്യംവെച്ച് അർണബ് റിപ്പബ്ലിക് ചാനലിൽ നടത്തുന്ന ആക്രോശങ്ങൾ ചൂണ്ടിക്കാട്ടി കപിൽ ശർമ ഷോ എന്ന പരിപാടിയിലെ കികു ശർദയും ക്രുഷ്ന അഭിഷേകും റോസ്റ്റിങ് നടത്തിയതിന് പിന്നാലെയാണ് സർദേശായിയുടെ പ്രതികരണം. ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുമായി നടത്തിയ അഭിമുഖത്തിന്റെ പേരിലും സർദേശായിയെ അർണബ് നിരന്തരം ആക്ഷേപിച്ചിരുന്നു. ടിആർപി റേറ്റിങ് കുറഞ്ഞതിന്റെ പേരിലും ഇന്ത്യ ടുഡേ ചാനലിനെ അർണബ് നേരത്തെ ട്രോളിയിരുന്നു.

content highlights:'You run a banana republic channel': Rajdeep Sardesai slams Arnab Goswami; watch video