ന്യൂഡല്‍ഹി: ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.
പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഏട്ടാഴ്ചത്തെ സമയം ട്വിറ്റര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ടു ദിവസം മുന്‍പ് നിയമിച്ചതായും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ജൂലായ് 11ന് ഉള്ളില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെയും ഇടക്കാല നോഡല്‍ ഉദ്യോഗസ്ഥനെ രണ്ടാഴ്ചയ്ക്കുള്ളിലും നിയമിക്കുമെന്നും ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞു.
രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സമയപരിധി ട്വിറ്ററിന് സ്വന്തമായി നിശ്ചയിക്കാനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു സമയപരിധി കോടതിയെ അറിയിക്കാന്‍ ട്വിറ്റര്‍ തയ്യാറായത്.
Content Highlights: Won't Protect If Centre Acts Over Non-Compliance- High Court To Twitter
Published: 08 Jul 2021, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented