ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചത്

ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ യാത്ര തുടങ്ങിയത്. പശ്ചിമബംഗാളിലെ ഹൗറയിൽ നിന്ന് അസമിലെ ഗുവാഹട്ടിയിലേക്കുള്ള ഈ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇപ്പോഴിതാ ആദ്യ വന്ദേഭാരത് സ്ലീപ്പർ യാത്രയ്ക്ക് ആറുമാസത്തിനുശേഷം വീണ്ടും ഒരുവട്ടം കൂടി യാത്ര ചെയ്ത് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.
കണ്ടന്റ് ക്രിയേറ്ററായ അനുഷയാണ് രണ്ടാം വന്ദേഭാരത് സ്ലീപ്പർ യാത്രാനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഉദ്ഘാടനസമയത്ത് യാത്ര ചെയ്ത അതേ അവസ്ഥയിൽ തന്നെയാണോ ഇപ്പോഴും ട്രെയിൻ എന്ന് അറിയുകയായിരുന്നു അനുഷയുടെ ഉദ്ദേശം. അന്നത്തെ അതേ പ്രീമിയം യാത്രാനുഭവമാണ് ഇപ്പോഴും വന്ദേഭാരത് സ്ലീപ്പറിൽ നിന്ന് ലഭിച്ചതെന്ന് അനുഷ പറയുന്നു. മോശം അവസ്ഥയിലുള്ള വന്ദേഭാരത് സ്ലീപ്പർ കാണാൻ തയ്യാറായാണ് താൻ യാത്രയ്ക്കായി എത്തിയതെന്നും അനുഷ പറയുന്നു.
ഫസ്റ്റ് എ.സി കോച്ചിലാണ് അനുഷ യാത്ര ചെയ്തത്. സീറ്റിലേക്ക് പോകുന്നതിന് മുമ്പായി ചായ തന്നു. അതിന് ശേഷമാണ് വമ്പൻ സർപ്രൈസുണ്ടായത്. വിശാലമായ ഫസ്റ്റ് എസി കോച്ച് വളരെ വൃത്തിയുള്ളതായി കാണപ്പെട്ടു. ആറുമാസത്തിനുശേഷവും ഒരു 'പോറൽ പോലും' ഇല്ലായിരുന്നുവെന്നും അനുഷ പറയുന്നു.
ശൗചാലയത്തിലേക്ക് പോയപ്പോൾ വീണ്ടും സർപ്രൈസായി. വൃത്തിയുള്ള ശുചിമുറിയായിരുന്നു ഫസ്റ്റ് എ.സി കോച്ചിലുണ്ടായിരുന്നത്. അവിടെ കുളിക്കാനായി പ്രത്യേക സ്ഥലവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങളും അനുഷ കാണിച്ചു. രുചികരമായ ഭക്ഷണമാണ് വന്ദേഭാരത് സ്ലീപ്പറിൽ നൽകിയത്. ഭക്ഷണത്തിന്റെ രുചി ആദ്യ യാത്രയിൽ ലഭിച്ച ഭക്ഷണത്തിന്റേതിന് സമാനമായിരുന്നുവെന്നും അനുഷ പറയുന്നു.
ആദ്യദിവസത്തെ അതേ അനുഭവം തന്നെയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ നിന്ന് ആറുമാസത്തിന് ശേഷവും തനിക്ക് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് അനുഷ തന്റെ യാത്ര അവസാനിപ്പിക്കുന്നത്. നിരവധി പേർ കണ്ട അനുഷയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.
Content Highlights: Content creator Anusha shared a viral Instagram video reviewing her Vande Bharat Sleeper ride six months after launch, finding spotless First AC coaches, clean toilets, and delicious food without any deterioration.
Published: 21 Aug 2026, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented