ന്യൂഡല്‍ഹി: വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ശക്തമായി അപലപിച്ച് സുപ്രീംകോടതി. 1985-ല്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഏഴുപ്രതികളെയും വെറുതേവിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിച്ചത്.
വീട്ടില്‍നിന്ന് ചില മേക്കപ്പ് സാധനങ്ങള്‍ കണ്ടെത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടേതുതന്നെയാകുമെന്നും കാരണം കൂടെ താമസിച്ചിരുന്ന സ്ത്രീ വിധവയായതിനാല്‍ അവര്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോയെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
Content Highlights: Widow doesn't need makeup, says Patna high court. Supreme court condemns.
Published: 26 Sept 2024, 09:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented