
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡ് ഡൽഹിയിൽ പ്രതിഷേധപ്രകടനം നടത്തി. ജന്തർമന്തറിലെ പ്രതിഷേധത്തിന് കേരളത്തിൽനിന്നടക്കം നൂറുകണക്കിന് മുസ്ലിംസംഘടനാ പ്രവർത്തകരെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള സർക്കാർനീക്കമാണിതെന്ന് വഖഫ് ബിൽ ജെപിസി അംഗമായിരുന്ന മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവരടക്കം വിവിധ പ്രതിപക്ഷപാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിന്റെ ഭാഗമായി.
വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഏകപക്ഷീയനിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുസ്ലിംസമൂഹവും പ്രതിപക്ഷ അംഗങ്ങളും നിർദേശിച്ച മാറ്റങ്ങൾ ജെപിസി തള്ളിക്കളഞ്ഞു. ബിൽ പിൻവലിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ രാജ്യവ്യാപകമായി ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും മുസ്ലിം വ്യക്തിനിയമബോർഡ് നേതാക്കൾ പറഞ്ഞു.
അതേസമയം, പ്രതിഷേധം ജനങ്ങളെ വിഭജിക്കാനുള്ള ഗൂഢാലോചനയാണെന്ന് ജെപിസി അധ്യക്ഷൻ ജഗദാംബിക പാൽ വിമർശിച്ചു. എല്ലാവരെയും കേട്ടശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ബിൽ സഭ പാസാക്കുന്നതിനുമുൻപേ പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Muslim law board stages protest over Waqf Bill at Jantar Mantar
Published: 18 Mar 2025, 06:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented