കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അക്രമം തുടരുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്ന് ഝാര്‍ഖണ്ഡിലേക്ക് പലായനം ചെയ്ത് കുടുംബങ്ങള്‍. മാള്‍ഡയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൂടുതൽ കുടുംബങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ഒട്ടേറെ കുടുംബങ്ങളിലെ ബന്ധുക്കൾ വേർപെട്ടു പോയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

To advertise here,

ഝാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലേക്കാണ് പ്രധാനമായും പലായനം. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഒരാഴ്ചയായി മുര്‍ഷിദാബാദില്‍ പ്രതിഷേധം തുടരുകയാണ്.  ഏപ്രില്‍ 11-നാണ് മുര്‍ഷിദാബാദില്‍ പ്രതിഷേധം ആരംഭിച്ചത്. മിക്ക ദിവസങ്ങളിലും പ്രതിഷേധം അക്രമാസക്തമാകുന്നുണ്ട്. 

അക്രമികളെ തടയാന്‍ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അതേസമയം, അക്രമം രൂക്ഷമായ മേഖലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടു. മുര്‍ഷിദാബാദില്‍ തുടരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 150 പേരാണ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ബംഗാള്‍ പോലീസ് അറിയിച്ചു.