
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി. ചൈനയിലെ നിങ്‌ബോയിൽനിന്ന് ബുക്ക് ചെയ്ത കണ്ടെയ്‌നറുകൾ എം.എസ്.സി. സബ്രീന-3 കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്.
തിരുവനന്തപുരത്തെ ഓൾടെയർ ഗ്രൂപ്പിനായി നഗരത്തിലെ സ്റ്റാർട്ടപ്പായ ബി.എസ്.ജി. ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്‌നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന എൻജിനിയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്‌നറിലുള്ളത്. ആദ്യ ഇറക്കുമതി കണ്ടെയ്‌നറിന്റെ ഫ്ളാഗ് ഓഫ് ശനിയാഴ്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു.
ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിപണികളിലെത്തിക്കാനാകും. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിർത്താനും സാധിക്കും.
Content Highlights: First import container ship arrives at Vizhinjam International Port from Ningbo, China., Containers booked by BSG Logistics for Altair Group contain engineered building boards., Flag-off ceremony led by VISL Managing Director Divank George., Direct imports will reduce transit time, shipping costs, and dependence on other ports.
Published: 01 Nov 2026, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented