പട്ന: ബക്സറിലെ മഹര്‍ഷി വിശ്വാമിത്ര പാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വികസിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. 24.42 കോടി രൂപയാണ് പദ്ധതിയ്ക്ക് അനുവദിച്ചിട്ടുള്ളത്. മഹാനായ സന്യാസിയുടെ പേരില്‍ മഹത്തായതും സാംസ്‌കാരികമായി സമ്പന്നവുമായ പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യ ഘട്ടത്തില്‍ 8.11 കോടി രൂപ ചെലവഴിക്കുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, പ്രാദേശിക തലത്തില്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നിവയും പാര്‍ക്ക് നിര്‍മാണത്തിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗായത്രി മന്ത്രത്തിന്റെ ആശയത്തെ അടിസ്ഥാനമാക്കി മഹര്‍ഷി വിശ്വാമിത്ര പാര്‍ക്ക് വികസിപ്പിക്കും. ധ്യാന കേന്ദ്രങ്ങളമുണ്ടാകും. പ്രകൃതിയുമായി സഹവസിക്കാനും ആത്മീയ അനുഭവം നേടാനും സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കും. ഔഷധ സസ്യങ്ങളുടെ നഴ്‌സറി, പ്രാദേശിക, ദേശാടന പക്ഷികള്‍ക്കുള്ള സംരക്ഷിത പ്രദേശങ്ങള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മഹര്‍ഷി വിശ്വാമിത്രന്റെ തപോഭൂമിയായി ബക്‌സറിനെ കണക്കാക്കുന്നുവെന്ന് ചൗധരി പറഞ്ഞു. ഹിന്ദു വിശ്വാസമനുസരിച്ച്, വിശ്വാമിത്രന്‍ തന്റെ ആശ്രമം ബക്‌സറില്‍ സ്ഥാപിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ഇവിടെവെച്ചാണ് ശ്രീരാമനും ലക്ഷ്മണനും വിശ്വാമിത്രനില്‍ നിന്ന് ആയുധാഭ്യാസങ്ങളും വേദങ്ങളും പഠിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും പാര്‍ക്ക് നിര്‍മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Vishwamitra park in Buxar: Bihar govt allots Rs 24 crore
Published: 13 Aug 2025, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented