ദെഹ്‌റാദൂണ്‍: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയേക്കില്ലെന്ന സൂചന നല്‍കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കോവിഡ് ബാധിച്ച് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായാല്‍ അത് ദൈവത്തിന് ഇഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഒരു ആതിഥേയ സംസ്ഥാനമാണ്. മൂന്നു കോടിയിലധികം തീര്‍ത്ഥാടകരാണ് പതിനഞ്ച് ദിവസത്തില്‍ സംസ്ഥാനത്ത് എത്തുന്നത്. വിശ്വാസത്തിന്റെ കാര്യമാണ് പക്ഷെ ഇത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കും. ഞങ്ങളുടെ പ്രഥമ പരിഗണന ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. കന്‍വര്‍ യാത്ര മൂലം കോവിഡ് ബാധിച്ച് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായാല്‍ ദൈവത്തിന് അതിഷ്ടപ്പെടില്ല.'- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
കന്‍വര്‍ യാത്ര തീര്‍ഥാടകര്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനുളള തീരുമാനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പുനഃപരിശോധനയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജൂലായ് 25 മുതല്‍ യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നു. ഹിന്ദു വിശ്വാസപ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗര്‍മുക്തേശ്വര്‍ എന്നിവിടങ്ങളിലേക്കായി ലക്ഷക്കണക്കിന് ശിവഭക്തരാണ് യാത്ര നടത്താറുളളത്. ഗംഗയില്‍ സ്‌നാനം നടത്തുന്ന ഇവര്‍ ഗംഗാജലം കലശങ്ങളില്‍ ശേഖരിച്ച് മടങ്ങും. ഈ ജലം പിന്നീട് വീടുകളിലോ അമ്പലങ്ങളിലോ ഉളള ശിവലിംഗത്തില്‍ അഭിഷേകം ചെയ്യും.
Content Highlights:Uttarakhand CM on Kanwar Yathra
Published: 12 Jul 2021, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented